Kozhikode

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആംബുലന്‍സ് ഡ്രൈവറായ യുവതിയെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന് പരാതി

Please complete the required fields.




കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് വനിതാ ആംബുലന്‍സ് ഡ്രൈവറെ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. രോഗിയുമായി എത്തിയപ്പോള്‍ ആശുപത്രിയിലെ വളണ്ടിയര്‍ അതിക്രമം നടത്തിയെന്നും ആംബുലന്‍സ് ഡ്രൈവര്‍ ദീപാ ജോസഫ് പറഞ്ഞു. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു.

വളണ്ടിയര്‍ ആംബുലന്‍സിലെ സിലിണ്ടറില്‍ നിന്ന് ഓക്‌സിജന്‍ തുറന്നുവിട്ടെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. ആംബുലന്‍സിലെ രോഗിയ്ക്ക് നല്‍കുന്ന ഓക്‌സിജന്‍ അളവ് മാറ്റി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിച്ചു. ‘ഓടിക്കുന്നത് ഒരു പെണ്ണല്ലേ, അവള്‍ക്ക് കുറച്ച് അഹങ്കാരമുണ്ട്’. അതുകൊണ്ടാണ് ഓക്‌സിജന്‍ തുറന്നുവിട്ടതെന്ന് വളണ്ടിയര്‍ പറഞ്ഞതായി ദീപാ ജോസഫ് പറയുന്നു.  രണ്ടര വര്‍ഷമായി ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ദീപ. നാദാപുരം വിലങ്ങാട് സ്വദേശിനിയാണ് ദീപ.

Related Articles

Leave a Reply

Back to top button