പ്രതീക്ഷയറ്റ മുഖങ്ങളിലെ മറഞ്ഞുപോയ പ്രകാശം വീണ്ടെടുത്ത് കെ.എസ്.ആർ.ടി.സി. താമരശ്ശേരി ബജറ്റ് ടൂറിസം സെൽ

ദിശ ചാരിറ്റബിൾ സൊസൈറ്റി മുക്കം, താമരശ്ശേരി ബജറ്റ് ടൂറിസം സെല്ലുമായി സഹകരിച്ച് സമൂഹത്തിന്റെ ഇരുളടഞ്ഞ കോണിൽ തളച്ചിടപ്പെടാൻ വിധിക്കപ്പെട്ടവർക്കായി ഓണത്തിനോടനുബന്ധിച്ച്കോഴിക്കോട് ജില്ലയിലെ പുറക്കാട് ബീച്ചിൽ അകലാപ്പുഴ ഹൗസ് ബോട്ടിൽ മൂന്ന് മണിക്കൂർ നീണ്ട ഉല്ലാസ യാത്ര ഒരുക്കി.
ആടിയും , പാടിയും, ഗതകാല സ്മരണകളെ തൊട്ടുണർത്തിയും, സ്വാദിഷ്ടമായ ഭക്ഷണവും കഴിച്ച്, പങ്കെടുത്തവർക്കെല്ലാം ഓണക്കോടിയും നല്കി പിരിയുമ്പോൾ, ജീവിതത്തിൽ എന്നോ അകന്നു പോയ പ്രസരിപ്പിന്റെ സ്ഫുരണങ്ങൾ വീണ്ടെടുത്ത ചിരിച്ച മുഖത്തോടെയായിരുന്നു പടിയിറക്കം.
ദിശയുടെ പ്രസിഡന്റ് ശ്രീ. പ്രകാശ് പീറ്റർ, സിസ്റ്റർ കൊച്ചുത്രേസ്യ CMC, ശ്രീ.പ്രശാന്ത് പടനിലം, ശ്രീമതി സ്നേഹ പ്രഭ, സിസ്റ്റർ റോസ് മരിയ CMC, ശ്രീമതി റെജി ജോൺ, കോഴിക്കോട് ബജറ്റ് ടൂറിസം സെൽ കോർഡിനേറ്റർ ശ്രീമതി. ബിന്ദു സദാനന്ദൻ , ഡ്രൈവർ ശ്രീ. ഷംസുദ്ദീൻ എന്നിവർ യാത്രയെ നയിച്ചു.





