Thiruvananthapuram
സിപിഎം ഓഫീസ് ആക്രമണം; പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു; പ്രതികളെല്ലാം എബിവിപി പ്രവര്‍ത്തകരെന്ന് പോലീസ്

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം കമ്മിറ്റി ഓഫീസ് ആക്രമണത്തില്‍ പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു. എല്ലാവരും എബിവിപി പ്രവർത്തകരെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഹരിശങ്കർ എബിവിപി ജില്ലാ ഓഫീസ് സെക്രട്ടറിയാണ്. ഇപ്പോൾ അറസ്റ്റിലായ സതീർത്ഥ്യനെ വഞ്ചിയൂർ സംഘർഷത്തിലും അറസ്റ്റ് ചെയ്തിരുന്നു.ഈ കേസിൽ ജാമ്യം നേടിയ ശേഷമാണ് ആറ്റുകാൽ ആശുപത്രിയിൽ ചികിത്സ തേടിയതെന്നും പോലീസ് പറഞ്ഞു.പിടിയിലായ മൂന്നു എബിവിപി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ബി ജെ പി സംസ്ഥാന നേതൃത്വം അറിഞ്ഞ് കൊണ്ട് നടത്തിയ ആക്രമണമാണ് എന്ന് മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി. കേരളത്തിൽ ബിജെപി അക്രമണം അഴിച്ചുവിടാൻ ശ്രമിക്കുന്നു. ജില്ലാ കമ്മറ്റി ഓഫിസിൽ എറിഞ്ഞ അതേ രീതിയിൽ ,കൂർപ്പിച്ച കല്ലാണ് ജില്ലാ സെക്രട്ടറിയുടെ വീട്ടിലും എറിഞ്ഞതെന്നും മന്ത്രി പറഞ്ഞു.





