Kerala
മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷ തെരഞ്ഞെടുപ്പ്; നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
മലങ്കര ഓർത്തോഡോക്സ് സഭ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. യാക്കോബായ സഭാ വിശ്വാസികളാണ് നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
തെരെഞ്ഞെടുപ്പിൽ പങ്കെടുക്കാൻ വിദേശ പൗരന്മാരെയോ, വിദേശത്തുള്ള പള്ളികളിലെ അംഗങ്ങളെയോ അനുവദിക്കരുതെന്നും നീതിപൂർവവും നിക്ഷപക്ഷവുമായി തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
അടുത്ത മാസം പതിനാലിനാണ് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.