Kozhikode

കോളജിൽ അഡ്മിഷൻ നേടാൻ പോകുന്നതിനിടെ ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

Please complete the required fields.




വടകര: കോളജില്‍ അഡ്മിഷന്‍ നേടാന്‍ പോകുന്നതിനിടെ ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മണിയൂര്‍ എലിപ്പറമ്പത്ത്മുക്ക് നടക്കന്റവിട ശ്രീരാഗ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മണിയൂരില്‍ നിന്ന് അട്ടക്കുണ്ട് പാലം കടന്ന് പയ്യോളി ഭാഗത്തേക്ക് വരവെ ചിറക്കര റോഡ് കഴിഞ്ഞയുടന്‍ ശ്രീരാഗ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.

മേപ്പയ്യൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ശ്രീരാഗ് കോഴിക്കോട് ദേവഗിരി കോളജില്‍ ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

Related Articles

Leave a Reply

Back to top button