Palakkad

ഷാജഹാൻ കൊലക്കേസ്; നാല് പ്രതികളെ റിമാൻഡ് ചെയ്തു, പ്രതികൾക്ക് രാഷ്ട്രീയ വിരോധം ഉണ്ടായിരുന്നൂവെന്ന് പൊലീസ്

Please complete the required fields.




പാലക്കാട് : പാലക്കാട് കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ആയ വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരെ പാലക്കാട്‌ കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 5 മുതൽ 8 വരെയുള്ള പ്രതികൾ ആണിവർ. ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

പ്രതികൾക്കു ഷാജഹാനോട് വ്യക്തി വിരോധം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഷാജഹാൻ 2019 ൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിനു ശേഷമുള്ള പ്രവൃത്തികളിൽ  പ്രതികൾക്ക് അതൃപ്തിയും എതിർപ്പുമുണ്ടായി. ആദ്യം പാർട്ടിയുമായി പ്രതികൾ അകന്നു, പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി നിന്നു. അകൽച്ച കൂടിക്കൂടി ശത്രുത ഉടലെടുത്തു. പ്രതികൾ രാഖി കെട്ടിയതിനെ ചൊല്ലിയും ഗണേശോത്സവത്തിന്‍റെ ഫ്ലെക്സ് ബോർഡ് വച്ചതുമായി ബന്ധപ്പെട്ടും അടുത്ത കാലത്ത് തർക്കമുണ്ടായി.

ഓഗസ്റ്റ് പതിനാലിനു പകലും ഒന്നാം പ്രതി നവീനുമായി ഷാജഹാൻ ഇതേ വിഷയത്തിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടു. ഇതാണ് പെട്ടെന്നുള്ള പ്രകോപനം എന്നാണ് പാലക്കാട് എസ് പി ആർ. വിശ്വനാഥ് ഒടുവിൽ മാധ്യമങ്ങളെ കണ്ടപ്പോൾ അറിയിച്ചത്. ഓരോ പ്രതികൾക്കും ഓരോ കാരണം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. കൊലപാതകത്തിന്‍റെ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ ആണെന്നാണ് പൊലീസിന്‍റെ ഒടുവിലത്തെ നിഗമനം. എട്ടുപേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. 

Related Articles

Leave a Reply

Back to top button