കോഴിക്കോട്: കക്കയം പവർ ഹൗസിലെ തകരാറ് കാരണം നല്ലളം സബ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാൽ, നല്ലളം സബ് സ്റ്റേഷൻ പരിധിയിൽ വരുന്ന സെക്ഷനുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
കുന്നമംഗലം, മുക്കം, അഗസ്ത്യമുഴി, തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, ഓമശ്ശേരി, താമരശ്ശേരി തുടങ്ങിയ നിരവധി സെക്ഷനുകളിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായും. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.