
മലപ്പുറം: എലിക്ക് വെച്ച വിഷം കഴിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. രണ്ടര വയസ്സ് പ്രായമുള്ള ഷയ്യാഹ് ആണ് മരിച്ചത്. കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെയും ഹസീനയുടെയും മകനാണ് ഷയ്യാഹ്.
വീട്ടില്‍ എലിശല്യമുള്ളതിനാൽ ഇവയെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം കുട്ടി അറിയാതെ കഴിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം. ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. സഹോദരങ്ങള്‍ : മുഹമ്മദ് അഷ്‌റഫ്, അമീന്‍, ഷിബിന്‍ ഷാ.