Alappuzha

കായംകുളത്ത് തെരുവുനായ ആക്രമണം; 9 പേർക്ക് പരിക്ക്

Please complete the required fields.




ആലപ്പുഴ: കായംകുളത്ത് തെരുവുനായ ആക്രമണത്തിൽ ഹോം ഗാർഡ് ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റു. കായംകുളം പൊലീസ് സ്റ്റേഷന് സമീപമാണ് തെരുവുനായ വഴിയാത്രക്കാരെ ആക്രമിച്ചത്.  ഹോം ഗാർഡ് രഘുവിന് തുടയിൽ കടിയേറ്റു. കായംകുളം പൊലീസ് സ്റ്റേഷന് മുന്നിൽ നിൽക്കുകയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

ഗുരുവായൂരിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്സീൻ നൽകാൻ തീരുമാനം. ഗുരുവായൂർ  ക്ഷേത്ര പരിസരത്തുള്ള തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്സീൻ നൽകുന്നതിന് ദേവസ്വം-നഗരസഭ-പൊലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. ഇതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെ നായകളെ പിടികൂടുന്നതിന് നായ പിടുത്തക്കാരുടെ സേവനം തേടും. ക്ഷേത്രപരിസരത്തു വച്ച് ഭക്തർ നായകൾക്ക് ഭക്ഷണം നൽകുന്നത് നിരുത്സാഹപ്പെടുത്താനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം അഞ്ച് ഭക്തർക്ക് നായയുടെ കടിയേറ്റിരുന്നു. 

Related Articles

Leave a Reply

Back to top button