Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ രണ്ട് തവണ പരിഷ്കരിച്ച സ്വര്ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ രാവിലെ  ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞിരുന്നു. ഉച്ചയായപ്പോൾ  ഒരു പവൻ സ്വർണത്തിന് 200 രൂപ കൂടെ കുറഞ്ഞു. ഇന്നലെ ആകെ  കുറഞ്ഞത് 480 രൂപയാണ്.  മാറ്റമില്ലാതെ തുടരുന്നതിനാൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,880 രൂപയാണ്. 

ശനിയാഴ്ചയും സ്വർണവില രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസം സ്വർണവില മാറ്റമില്ലാതെ തുടർന്നു. ശേഷം ചൊവ്വാഴ്ച സ്വർണവില  320 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ ഇന്നലെ കുത്തനെ സ്വർണവില ഇടിഞ്ഞു. 

ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില രണ്ട് തവണ കുറഞ്ഞു. ആദ്യം  35 രൂപ കുറഞ്ഞു. പിന്നീട് 25 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ ചൊവ്വാഴ്ച 40 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ മാറ്റമില്ലാതെ തുടരുന്നതിനാൽ ഇന്നത്തെ വിപണി വില 4735 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്നലെ കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന്‍റെ വില 50 രൂപയാണ് കുറഞ്ഞത്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,910 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  65 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Related Articles

Leave a Reply

Back to top button