Kerala

കാലവർഷക്കെടുതി രൂക്ഷം, കേരളത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകണം; പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസ് 

Please complete the required fields.




ദില്ലി : കാലവർഷം ശക്തി പ്രാപിച്ച് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നാശനഷ്ടമുണ്ടായ കേരളത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം. പി ബെന്നി ബഹനാൻ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. ചാലക്കുടി പുഴ കരകവിഞ്ഞതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ക്യാമ്പുകളിലേക്ക് മാറിയത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളാണ് ദിനംപ്രതി സംഭവിക്കുന്നത്. വിഷയം പ്രാധാന്യത്തോടെ കണ്ട് കേരളത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നും, സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ബെന്നിബെഹ്നാൻ ആവശ്യപ്പെട്ടു.  

അതി തീവ്രമഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുള്ളത്. പുഴകൾ നിറഞ്ഞു കവിഞ്ഞു. അണക്കെട്ടുകളിൽ പലതും തുറന്നു. പലയിടങ്ങളിലും വീടുകളിൽ വെളളം കയറി എറണാകുളം ജില്ലയിൽ ഇന്ന് രാവിലെ മഴക്ക് ശമനമുണ്ട്. ചാലക്കുടി പുഴ ഒഴുകുന്ന പ്രദേശങ്ങളിൽ ഇപ്പോഴും ജാഗ്രത തുടരുകയാണ്. പുത്തൻവേലിക്കര കുന്നുകര ഭാഗത്തെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. കോട്ടയത്തിന്‍റെ പടിഞ്ഞാറൻ മേഖലകളിൽ ആശങ്ക ഒഴിഞ്ഞിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നൂറ് കണക്കിന് കുടുംബങ്ങൾ ദുരിതത്തിലാണ്. അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷം.ആളുകളെ ക്യമ്പുകളിലേക്ക് മാറ്റി. 

Related Articles

Leave a Reply

Back to top button