Thiruvananthapuram

കനത്ത മഴയിൽ 3പേരെ കാണാതായി,സൈന്യത്തിന്‍റെ സഹായം തേടി, ഒഴുക്കിൽപെട്ട് കാണാതായ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി

Please complete the required fields.




തിരുവനന്തപുരം :കണ്ണൂരിൽ നാലിടത്ത് ഉരുൾപൊട്ടൽ. മലവെള്ള പാച്ചിലൽ 2 പേരെ കാണാതായി. കാണാതായ ഒരാളുടെ വീട് പൂർണമായും ഒഴുകി പോയി.ഒഴുക്കിൽ പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പി എച്ച് സിയിലെ നഴ്‌സ് നദീറയുടെ രണ്ടര വയസുകാരി മകൾ നുമ തസ്ലീനയുടെ മൃതദേഹമാണ് രാവിലെ ഏഴേമുക്കാലോടെ കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെ മലവെള്ള പാച്ചിലുണ്ടായപ്പോൾ അമ്മയുടെ കയ്യിൽ പിടിച്ചിരുന്ന കുട്ടി തെന്നി വീണ് വെള്ളത്തിൽ ഒഴുകി പോകുകയായിരുന്നു. 

വെള്ളറയിലെ മണാലി ചന്ദ്രൻ (55), , താഴെ വെള്ളറയിലെ രാജേഷ് എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്. പലയിടത്തും വെള്ളം കയറി. കാണാതായ കണ്ടെത്തുന്നതിനുൾപ്പെടെ സൈന്യത്തിന്‍റെ സഹായം ജില്ലാ ഭരണകൂടം തേടിയിട്ടുണ്ട്. കണ്ണൂർ കാഞ്ഞിരപ്പുഴയിൽ വെള്ളം കയറി ഒരു സർവീസ് സെന്‍ററിലെ വാഹനങ്ങൾ ഒഴുകി പോയി. വീടുകൾ പലതും മുങ്ങി. റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയും വൈദ്യുതി ഇല്ലാത്തതും രാത്രി രക്ഷാപ്രവർത്തനം ദുഷ്കരമാക്കി

മലയോരത്ത് നാല് ഇSങ്ങളിലാണ് രാത്രി ഉരുൾപൊട്ടലുണ്ടായത്. തിരച്ചിലിന് ദേശീയ ദുരന്തനിവാരണ സേനയുടെയും മിലിറ്ററിയുടെയും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.  നിരവധി വാഹനങ്ങളും ഒഴുകിപ്പോയി, അൻപതിലേറെ കടകളിൽ വെള്ളം കയറി. മലയോരത്ത് നിലവിൽ മഴ കുറഞ്ഞിട്ടുണ്ട് . കണ്ണൂർ നെടുമ്പോയിൽ ചുരം വഴി വയനാട്ടിലേക്കുള്ള ഗതാഗതം ഇപ്പോഴും പുനസ്ഥാപിക്കാനായില്ല.ഇരിട്ടി,  തലശ്ശേരി താലൂക്കുകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആണ്

ഇടുക്കി ആനച്ചാലിൽ മണ്ണിടിച്ചിൽ.  പരിക്കേറ്റ ആലീസ് ജോയിയെ കോലഞ്ചേരിയിലെ ആശുപത്രിയിൽ പുലർച്ചയോടെ എത്തിച്ചു, പരുക്കേറ്റ വീട്ടമ്മയുടെനില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അതേസമയം ഇടുക്കി ലോ റേഞ്ചിലും മഴ കുറഞ്ഞു. മിക്കയിടത്തും അർധരാത്രി നിന്ന മഴ പിന്നെ തുടങ്ങിയിട്ടില്ല .ലോ റേഞ്ചിൽ ദുരിതാശ്വാസക്യാമ്പുകൾ ഒന്നും ഇതുവരെ തുറന്നിട്ടില്ല. 10 മണിക്ക് കുണ്ടള ഡാമിൻറെ 5 ഷട്ടറുകൾ 50 സെൻറീമീറ്റർ വീതം ഉയർത്തും. മലങ്കര ഡാമിൻറെ ഷട്ടർ ഇന്നലെ തുറന്നിരുന്നു. ഇടുക്കിയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടക്കാൻ ഉത്തരവ് ഇട്ടു.

കോട്ടയത്ത് മഴ ഇടവിട്ട് പെയ്യുകയാണ്. പാലാ ടൗണിൽ വെള്ളം കയറി . പാലായിൽ റോഡുകളിൽ വെള്ളം കയറുകയാണ്. കോട്ടയത്ത് മലയോര  മേഖലകളിൽ കനത്ത മഴ പെയ്തു. തീക്കോയിയിൽ  രാത്രി ഉരുൾ പൊട്ടി. പുഴകളിൽ ജലാനിരപ്പു  ഉയർന്ന  നിലയിൽ ആണ്. കൂട്ടിക്കലിൽ ഒഴുക്കിൽ പെട്ട് കാണാതായ  യുവാവിനെ കണ്ടെത്താൻ ആയില്ല. കൂട്ടിക്കൽ ചപ്പാത്തിൽ  വെള്ളം കുറഞ്ഞിട്ടുണ്ട്. അതിനിടെ 
വൈക്കത്തു നിന്ന് കാണാതായ  മത്സ്യ തൊഴിലാളികളെ  കണ്ടെത്തിയത് ആശ്വാസകരമായി. ജില്ലയിലെ സ്ഥിതി വിലയിരുത്താൻ ഇന്ന് മന്ത്രി വി എൻ വാസവന്റെ  അധ്യക്ഷതയിൽ  യോഗം ചേരും. നലവിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ തുറന്നിട്ടുണ്ട്

Related Articles

Leave a Reply

Back to top button