Sports

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര; സഞ്ജു ടീമില്‍, വിരാട് കോലി ടീമിലില്ല

Please complete the required fields.




സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി ടീമിലില്ല. മലയാളി താരം സഞ്ജു സാംസൺ ടീമിൽ.ശിഖര്‍ ധവാനാണ് നായകന്‍. സഞ്ജു സാംസണും ഇഷാന്‍ കിഷനും ടീമിലുണ്ട്. റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാന്‍ ഗില്‍ എന്നിവരും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പേസര്‍ ദീപക് ചാഹറും സ്പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി.

പേസര്‍മാരായി പ്രസിദ്ധ് കൃഷ്ണ, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ദീപക് ചാഹറിന് പുറമെ ടിമിലിടം നേടിയത്. യുസ്‌വേന്ദ്ര ചാഹലിന് ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചു. സ്പിന്നര്‍മാരായി അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സുന്ദറിന് പുറമെ ടീമിലുള്ളത്. ഏഷ്യാ കപ്പിന് മുമ്പ് ഫോമിലേക്ക് മടങ്ങാന്‍ കോലിയെ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പര തൂത്തുവാരിയ അതേ ടീമിനെ സെലക്ടര്‍മാര്‍ ഏതാണ്ട് നിലനിര്‍ത്തി.

Related Articles

Leave a Reply

Back to top button