കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി. സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധിക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളത്.
അതേസമയം മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 265 ആയി. നെഗറ്റീവ് ആയവരെ മൂന്ന് ദിവസം കൂടി മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ ഇരുത്തും.