Kozhikode

നിപ കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ നാളെ മുതൽ കോവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കും

[the_ad_group id="2804"]
[the_ad id="55358"]

കോഴിക്കോട്: ജില്ലയില്‍ നിപ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിലേത് ഒഴികെയുള്ള എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും നാളെ മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ഉണ്ടായിരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. 

ജില്ലയില്‍ നിപ ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ വാക്‌സിനെടുക്കുന്നവര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ളആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് വാക്‌സിനെടുക്കേണ്ടത്. പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവര്‍ വാക്‌സിനെടുക്കരുത്. മാസ്‌ക് ശരിയായി ധരിച്ചും കൈകള്‍ അണുവിമുക്തമാക്കിയും സാമൂഹിക അകലം പാലിച്ചും മാത്രമേ വാക്‌സിനെടുക്കാന്‍ പോകാവൂ. ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

Related Articles

Leave a Reply

Back to top button