Kozhikode

നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറന്ന് വ്യാപാരികൾ; പൊലീസും വ്യാപാരികളും തമ്മിൽ തർക്കം

Please complete the required fields.




കോഴിക്കോട് ∙ കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണങ്ങൾ ലംഘിച്ചു കടകൾ തുറന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പലയിടത്തും പൊലീസ് കടകൾ അടപ്പിച്ചു. ചില സ്ഥലങ്ങളിൽ പൊലീസും വ്യാപാരികളും തമ്മിൽ തർക്കമുണ്ടായി. കണ്ടെയ്ൻമെന്റ് സോണുകളിൽ വരും ദിവസങ്ങളിലും കടകൾ തുറക്കുമെന്നാണ് വ്യാപാരികളുടെ നിലപാട്. കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പറയുന്ന മറ്റു കാര്യങ്ങളൊന്നും പാലിക്കാതെ കടകൾ മാത്രം അടച്ചിടുന്നതിനെതിരെയാണു വ്യാപാരികളുടെ പ്രതിഷേധം. 

അതേസമയം ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ചില മേഖലകളിൽ വ്യാപാരികൾ കട തുറന്നുള്ള സമരത്തിൽ നിന്നു പിൻമാറി. പന്തീരാങ്കാവ് ടൗണിൽ കട തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസും വ്യാപാരികളും തമ്മിൽ തർക്കമുണ്ടായി. റോഡിന് ഇരുവശവും വ്യത്യസ്ത വാർഡുകളാണ്. ഒരു ഭാഗം കണ്ടെയ്ൻമെന്റ് സോണായതിനാൽ കടകൾ അടയ്ക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ റോഡിന്റെ ഒരു വശത്തുള്ള കടകൾ മാത്രം അടയ്ക്കുന്നത് പ്രഹസനമാണെന്നു വ്യാപാരികൾ വാദിച്ചു. ഒടുവിൽ കടകൾ തുറന്നു പ്രവർത്തിച്ചു.

സമാനമായ പ്രശ്നമുള്ള നടുവണ്ണൂർ ടൗണിലും പഞ്ചായത്ത് ഭരണസമിതിയും പൊലീസും വ്യാപാരികളും തമ്മിൽ നടത്തിയ ചർച്ചയിൽ മുഴുവൻ കടകളും തുറക്കാൻ ധാരണയായി.  കൂരാച്ചുണ്ടിൽ നിയന്ത്രണം ലംഘിച്ച് കടകൾ തുറന്ന 20 വ്യാപാരികൾക്ക് പൊലീസ് നോട്ടിസ് നൽകി. ടൗൺ മേഖല മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി കടകൾ തുറക്കാൻ അനുമതി നൽകണമെന്നു കലക്ടറോട് ആവശ്യപ്പെടുമെന്നു പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയതോടെ സമരം അവസാനിച്ചു. കുന്നമംഗലം ടൗണിൽ വ്യാപാരികൾ കടകൾ തുറന്നെങ്കിലും പൊലീസ് അടപ്പിച്ചു.

Related Articles

Leave a Reply

Back to top button