Kozhikode

വ്ളോഗർ റിഫയുടെ മരണം; ഭർത്താവിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

Please complete the required fields.




കോഴിക്കോട്: ദുബായിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിനെ ഭർത്താവ് മെഹ്നാസ് നിരന്തരം മര്‍ദിച്ചിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. റിഫയും മെഹ്നാസും തമ്മിലുള്ള സംഭാഷണം ഇവർക്കൊപ്പം മുറി പങ്കിടുന്ന ജംഷാദാണ് റെക്കോർഡ് ചെയ്തത്. രഹസ്യമായി റെക്കോർഡ് ചെയ്ത വീഡിയോ ജംഷാദിന്‍റെ ഫോണിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

25 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തന്നെ നിരന്തരം മര്‍ദിക്കുന്നതില്‍ റിഫയ്ക്കുള്ള പരാതികളാണ് പറയുന്നത്. ‘ശരിക്കും ഒരാണ് വേറെ ഒരാണിനെ തല്ലുന്നത് പോലുള്ള തല്ലല്ലേടാ എന്നെ തല്ലുന്നത്, എനിക്കെന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും എന്നെ സഹിക്കണ്ടേ, എന്റെ തലയ്ക്ക് ഒക്കെ അടിയേറ്റിട്ട് ഞാന്‍ എന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും’ എന്നെല്ലാം റിഫ വീഡിയോയില്‍ പറയുന്നുണ്ട്.

ഈ തല ഇപ്പോള്‍ അങ്ങനെ മുഴച്ചതാണോ എന്ന ചോദ്യത്തിന് ‘പിന്നേ ഇതിപ്പൊ കട്ടിലിന് കൊണ്ട് പോയി ഇടിച്ചിട്ട് മുഴച്ചതല്ലേ’ എന്ന് റിഫ പറയുന്നതും വീഡിയോയില്‍ കാണാം. പിടിച്ചിട്ട് കൊണ്ടുപോയി ഇടിച്ചതാണെന്നും നിലത്തിട്ട് ഉരുട്ടിയെന്നും വീഡിയോയില്‍ പറയുന്നുണ്ട്. പറയാനാണേല്‍ കുറേ പറയാന്‍ ഉണ്ടെന്നും റിഫ പറയുന്നു.

Related Articles

Leave a Reply

Back to top button