Kozhikode

കേസുകൾ ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ്  മാത്രം തീരുമാനിക്കുന്നത് തെറ്റ്: പ്രശാന്ത് ഭൂഷണ്‍

Please complete the required fields.




കോഴിക്കോട്: കേസുകൾ ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് മാത്രം തീരുമാനിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഇത് ശരിയായ നടപടിയല്ലെന്നും ചീഫ് ജസ്റ്റിസിനൊപ്പം അഞ്ച് സീനിയർ ജഡ്ജിമാ‍ര്‍ കൂടി ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ച് ഇക്കാര്യം തീരുമാനിക്കുന്നതാവും ഉചിതമെന്നും ഇല്ലെങ്കിൽ ചില സ്ഥാപിത താൽപര്യങ്ങൾ ഇതിലേക്ക് കടന്നു വരുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ജഡ്ജിമാരെ നിയമിക്കുന്നതിലുള്ള സർക്കാർ ഇടപെടലും ജുഡീഷ്യറി നേരിടുന്ന വെല്ലുവിളിയാണെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ കോഴിക്കോട് ബാര്‍ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു പ്രശാന്ത് ഭൂഷണ്‍

Related Articles

Leave a Reply

Back to top button