താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക്; 35 ലക്ഷം രൂപ അനുവദിച്ചതായി ഡോ. എം.കെ. മുനീര്‍

താമരശേരി: താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് സ്ഥാപിക്കുവാന്‍ 35 ലക്ഷം രൂപ അനുവദിച്ചതായി ഡോ. എം.കെ. മുനീര്‍ എംഎല്‍എ അറിയിച്ചു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതി വഴിയാണ് ഫണ്ട് അനുവദിച്ചത്. താമരശേരി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനം ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയില്‍ എംഎല്‍എ വിഷയം അവതരിപ്പിച്ചു. താലൂക്ക് ആശുപത്രിയ്ക്ക് ആസ്ഥാന ആശുപത്രി പദവി നല്‍കണമെന്നും സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് നിയമനം നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ദേശീയ പാതയിലെയും ചുരത്തിലെയും അപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആശ്രയിക്കാന്‍ പറ്റുന്ന ഏക ആശുപത്രി എന്ന നിലയില്‍ ഇവിടെ ട്രോമ കെയറിനുള്ള സംവിധാനം ഒരുക്കണമെന്നും ജീവനക്കാരുടെ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേടായി കിടക്കുന്ന ആംബുലന്‍സിനു ഫിറ്റ്നസ് ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞതായും എംഎല്‍എ അറിയിച്ചു





