Kozhikode

അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി

Please complete the required fields.




താമരശ്ശേരി :ഐ സി ഡി എസ് സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക കേന്ദ്ര സർക്കാർ വിതരണം ചെയ്ത ഗുണനിലവാരമില്ലാത്ത ഫോണുകൾ ഒഴിവാക്കുക പോഷൺ ട്രാക്കർ അപാകതകൾ പരിഹരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജൂലായ് 11-ന് അവകാശ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) നേതൃത്വത്തിൽ കൊടുവള്ളി ഐ സി ഡി എസ് പ്രോജക്ട് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.

സി ഐ ടി യു താമരശ്ശേരി ഏരിയാ സെക്രട്ടറി ടി സി വാസു ഉദ്ഘാടനം ചെയ്തു വാസന്തി ടി അദ്ധ്യക്ഷത വഹിച്ചു ലിജി പി സ്വാഗതവും വിനോദിനി ടി നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Back to top button