Kozhikode

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ട് തമിഴ്നാട് സ്വദേശികൾ മ​രി​ച്ചു

Please complete the required fields.




കോ​ഴി​ക്കോ​ട്: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. ചെ​ന്നൈ ഡെ​ന്‍റി​ഗ​ൽ അ​ർ​എം കോ​ള​നി എ​യ്റ്റ് ക്രോ​സ് റോ​ഡി​ൽ പ്ര​സ​ന്ന​കു​മാ​ര്‍ (22), കാ​മ​രാ​ജ് ശാ​ല ചി​ന്നാ​ല​പ്പെ​ട്ടി ഷ​ണ്‍ മു​ഖ​പ്ര​കാ​ശ് (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ടു പേ​രും കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി കോ​ഴ്സി​ന് പ​ഠി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ ശ്മ​ശാ​നം റോ​ഡി​ല്‍ കു​നി​യി​ല്‍​കാ​വ് ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ര​ണ്ടു​പേ​രും അ​പ​ക​ട​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. മ​റ്റ് യാ​ത്ര​ക്കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ഡ്യൂ​ക്ക് ബൈ​ക്ക് പോ​സ്റ്റി​നോ​ട് ചേ​ര്‍​ന്ന് ഇ​ടി​ച്ച നി​ല​യി​ലാ​ണ്. ന​ട​ക്കാ​വ് പോ​ലീ​സ് എ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. വൈ​കു​ന്നേ​ര​ത്തോ​ടെ ബ​ന്ധു​ക്ക​ള്‍ എ​ത്തി മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞു

Related Articles

Leave a Reply

Back to top button