EntertainmentTop News

വാരിയംകുന്നനില്‍ നിന്ന് പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറി

Please complete the required fields.




മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറി. നിർമാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പിന്മാറുന്നത് എന്നാണ് വിശദീകരണം. 2020 ജൂണിലാണ് സിനിമ പ്രഖ്യാപിച്ചിരുന്നത്. സിനിമയുടെ പേരിൽ പൃഥ്വിരാജ് സൈബർ ആക്രമണത്തിന് വിധേയനായിരുന്നു.

വാരിയംകുന്നത്ത് അഹമ്മദ് ഹാജിയെയും മലബാർ ലഹളയെയും സംബന്ധിച്ച്‌ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ട സമയത്താണ് ആഷിഖ് അബുവിന്റെ ഔദ്യോഗിക പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കും എന്നായിരുന്നു ആഷിഖ് അബു അറിയിച്ചിരുന്നത്. എന്നാൽ, സിനിമയുടെ പ്രഖ്യാപനം നടന്നില്ല.

പകരം ഇരുവരും ഒന്നിക്കുന്ന നീലവെളിച്ചം എന്ന സിനിമ പ്രഖ്യാപിച്ചു. ഇതോടെയാണ് വാരിയംകുന്നൻ നടക്കില്ലേയെന്ന ആശങ്ക ആരാധകർ പങ്കുവെച്ചത്. ആരാധകരുടെ നിരന്തരമായ ചോദ്യത്തിന് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button