Kozhikode
കോവിഡ് പ്രതിരോധ പ്രക്രിയകളിൽ മാറ്റം ആവശ്യപ്പെട്ട് കെ വി വി ഇ എസ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി
കോഴിക്കോട്: കേരളത്തിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ഡബ്ള്യൂ ഐ പി സി ആർ കണക്കാക്കിയുള്ള ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ വരുന്ന മാറ്റങ്ങൾ വ്യാപാര മേഖലയെ തകർക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചും ഇത്തരത്തിൽ ഉള്ള നിയന്ത്രണങ്ങൾക്ക് പകരം രോഗവ്യാപനം കൂടുതലുള്ള മേഖലകളെ മൈക്രോ കണ്ടെയിൻമെന്റ് സോണാക്കി മാറ്റിക്കൊണ്ടുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.