GulfKozhikode

യുഎഇയില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശികൾ മരിച്ചു

Please complete the required fields.




റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി നജ്‍മ മന്‍സിലില്‍ ഫിറോസ് പള്ളിക്കണ്ടി (46), കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48) എന്നിവരാണ്, റാക് 611 ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

ദിബ്ബ മോഡേണ്‍ ബേക്കറിയിലെ ജീവനക്കാരായിരുന്ന ഇവര്‍ അവിടെ നിന്ന് ഷാര്‍ജയിലെ താമസ സ്ഥലത്തേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ഒരു ട്രെയിലറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഫിറോസായിരുന്നു വാഹനം ഓടിച്ചിരുന്നത്. 

ഒരു വര്‍ഷത്തിലേറെയായി ഫിറോസ് ദിബ്ബ മോഡേണ്‍ ബേക്കറിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ഇമ്പിച്ചമ്മു പള്ളിക്കണ്ടി – സൈനബ് ദമ്പതികളുടെ മകനാണ്. ഭാര്യ – സറീന

എട്ട് മാസം മുമ്പാണ് ശിവദാസ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. മാധവന്‍ – വിമല ദമ്പതികളുടെ മകനാണ്. ഭാര്യ – കോമളവല്ലി. മക്കള്‍ – ഗോപിക, കീര്‍ത്തന.

മൃതദേഹങ്ങള്‍ നാട്ടിലെത്തെക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ദിബ്ബ മോഡേണ്‍ ബേക്കറി അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button