Kozhikode

പി വി അന്‍വര്‍ എം എല്‍ എയുടെ റിസോര്‍ട്ട് തടയണ പൊളിക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്

[the_ad_group id="2804"]
[the_ad id="55358"]

കോഴിക്കോട്: പി വി അന്‍വര്‍ എം എല്‍ എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പി വി ആര്‍ നാച്വറോ റിസോര്‍ട്ടിലുള്ള നാല് തടയണകള്‍ ഒരുമാസത്തിനകം പൊളിച്ച് നീക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ്. കളക്ടര്‍ക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് പിന്നാലെ ഉത്തരവ്. കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി വി രാജന്‍ നല്‍കിയ ഹരജിയില്‍ തടയണ പൊളിക്കണമെന്ന് ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു.

സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹര്‍ജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടര്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് ഉത്തരവിട്ടിരുന്നു.
സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് പരിഗണിച്ചുവേണം കളക്ടര്‍ നടപടിയെടുക്കണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ജില്ലാ ജിയോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. തടയണ നിര്‍മാണം പ്രകൃത്യായുള്ള നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിലാണെന്ന് കണ്ടെത്തിയിരുന്നു. അനധികൃത മണ്ണ് ഖനനം നടത്തിയതിന് ജിയോളജി വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. പി വി ആര്‍ നാച്വര്‍ റിസോര്‍ട്ടിന് വേണ്ടി നിര്‍മിച്ച നാല് തടയണകളും ഒരുമാസത്തിനകം പൊളിച്ചു മാറ്റണമെന്നാണ് ജില്ലാകലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ ഉത്തരവ്. തടയണ പൊളിക്കുന്നില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിക്കാന്‍ നടപടി സ്വീകരിച്ച് ചെലവാകുന്ന തുക ഉടമയില്‍ നിന്ന് ഈടാക്കണമെന്നും ഉത്തരവിലുണ്ട്.

Related Articles

Leave a Reply

Back to top button