MalappuramTop News

പതിനേഴുകാരി ഗർഭിണിയായ കേസ്; ഡിഎൻഎ ഫലം നെഗറ്റീവ്; പതിനെട്ടുകാരനു ജാമ്യം

Please complete the required fields.




മഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട പതിനെട്ടുകാരന് ഡി.എൻ.എ. ഫലം നെഗറ്റീവായതോടെ ജാമ്യമനുവദിച്ച് കോടതി. 35 ദിവസം തിരൂർ സബ്‌ജയിലിൽ കഴിഞ്ഞ തിരൂരങ്ങാടി തെന്നല സ്വദേശി ശ്രീനാഥിനാണ് മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജാമ്യമനുവദിച്ചത്. സ്‌കൂളിൽനിന്നു മടങ്ങിയ പെൺകുട്ടിയെ പ്രതി സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്.

പെൺകുട്ടിയുടെ മൊഴിപ്രകാരമാണ് കൽപ്പകഞ്ചേരി പോലീസ് യുവാവിനെതിരേ കേസെടുത്തതും അറസ്റ്റുചെയ്തതും. കേസ് തുടരന്വേഷണത്തിനായി തിരൂരങ്ങാടി പോലീസിന് കൈമാറി. പെൺകുട്ടിയുടെ ആരോപണം തുടക്കംമുതൽ നിഷേധിച്ച യുവാവ് ഡി.എൻ.എ. പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കോടതിക്ക് പരാതിനൽകി. വിശദമായ ശാസ്ത്രീയ റിപ്പോർട്ടുകൾ അടിയന്തരമായി സമർപ്പിക്കാൻ കോടതി പോലീസിന് നിർദേശവും നൽകി.

കഴിഞ്ഞദിവസം ഡി.എൻ.എ. ഫലം വന്നപ്പോൾ നെഗറ്റീവാണെന്നു തെളിഞ്ഞു. തുടർന്നു കോടതിയുടെ പ്രത്യേക നിർദേശപ്രകാരം മണിക്കൂറുകൾക്കകം ജയിലിൽനിന്ന് ശ്രീനാഥിനെ മുക്തനാക്കി. കേസിൽ ഇനി വിശദമായ തുടരന്വേഷണം വേണ്ടിവരും.

Related Articles

Leave a Reply

Back to top button