Kozhikode

തൈറോയിഡ് അർബുദ മരുന്നിന്‍റെ ഇൻഷൂറൻസ് നിർത്തിയതിനെ തുടർന്ന്ന് രോഗികൾ ദുരിതത്തിൽ

Please complete the required fields.




കോ​ഴി​ക്കോ​ട്: തൈ​റോ​യി​ഡ് അ​ർ​ബു​ദ ചി​കി​ത്സ​ക്കു​ള്ള മ​രു​ന്നി​ന് ഇ​ൻ​ഷൂ​റ​ൻ​സ് ആ​നു​കൂ​ല്യം നി​ർ​ത്തി​യ​തോ​ടെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​യി. മൂ​ന്നാ​ഴ്ച മു​മ്പ് കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി(​കാ​സ്പ്)​യി​ൽ​നി​ന്നു​ള്ള ഇ-​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ലാ​ണ് ഇ​ൻ​ഷൂ​റ​ൻ​സ് ആ​നു​കൂ​ല്യം നി​ർ​ത്തി​വെ​ച്ച​താ​യി അ​റി​യി​പ്പ് വ​ന്ന​ത്.

തൈ​റോ​യി​ഡ് അ​ർ​ബു​ദ​ത്തി​നു​ള്ള ചി​കി​ത്സ​യാ​യ റേ​ഡി​യോ ആ​ക്ടീ​വ് അ​യ​ഡി​ൻ തെ​റാ​പ്പി​ക്കു​ള്ള മ​രു​ന്ന്, ഇ​ൻ​ഷൂ​റ​ൻ​സു​ള്ള​വ​ർ​ക്ക് പൂ​ർ​ണ​മാ​യി സൗ​ജ​ന്യ​മാ​യി​രു​ന്നു. 40000 രൂ​പ​വ​രെ ഈ ​മ​രു​ന്നി​ന് വി​ല വ​രും. കാ​സ്പി​ലൂ​ടെ ന​ൽ​കി​യി​രു​ന്ന ഇ​ൻ​ഷൂ​റ​ൻ​സ് ആ​നു​കൂ​ല്യം ഇ​ല്ലാ​താ​യ​തോ​ടെ വ​ലി​യ വി​ല കൊ​ടു​ത്ത് മ​രു​ന്ന് വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് രോ​ഗി​ക​ൾ. 700ൽ ​അ​ധി​കം സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളാ​ണ്​ മ​രു​ന്നി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​തേ മ​രു​ന്നി​ന് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​യു​ണ്ട്. മു​ബൈ ബാ​ബ അ​റ്റോ​മി​ക് സെ​ന്‍റ​റി​ൽ​നി​ന്നാ​ണ് മ​രു​ന്ന് എ​ത്തു​ന്ന​ത്. രാ​ഷ്ട്രീ​യ സ്വാ​സ്ത്യ ബീ​മ യോ​ജ​ന (ആ​ർ.​എ​സ്.​ബി.​വൈ) ഇ​ൻ​ഷൂ​റ​ൻ​സ് പ​ദ്ധ​തി, കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി​യി​ലേ​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് പ​ല ജീ​വ​ൻ​ര​ക്ഷ മ​രു​ന്നു​ക​ൾ​ക്കും ഇ​ൻ​ഷൂ​റ​ൻ​സ് ന​ഷ്ട​മാ​യ​തെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ ആ​ക്ഷേ​പം.

Related Articles

Leave a Reply

Back to top button