
കോഴിക്കോട്: കക്കോടി-തണ്ണീർപന്തൽ റോഡ് പെട്രോൾ പമ്പിനു സമീപം ഞായറാഴ്ച അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊകവൂർ ചിറ്റടിക്കടവ് റോഡ് എരഞ്ഞോളിയിൽ ശ്രീജിത്ത് (40) ആണ് മരിച്ചത്. കക്കോടി ബന്ധുവീട്ടിൽനിന്ന് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം.
റോഡിൽ നിർത്തിയിട്ട കാറിന്റെ അലക്ഷ്യമായി തുറന്നിട്ട വാതിൽ തട്ടി ബൈക്കിൽനിന്നു വീണ ശ്രീജിത്തിന്റെ ദേഹത്ത് പിറകെ വന്ന ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. അപകടപ്പെടുത്തിയ വാഹനം നിർത്താതെ പോയി. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഇൻഡസ് ഇൻഡ് ബാങ്ക് ജീവനക്കാരനാണ്. പിതാവ്: എരഞ്ഞോളി ബാലകൃഷ്ണൻ. മാതാവ്: തിലോത്തമ. ഭാര്യ: അഭിഷ, മകൾ: ആമിക. സഹോദരങ്ങൾ: ബിപിൻ, നിഖിൽ.





