Kozhikode

നാദാപുരത്ത്‌ മിഠായി കഴിച്ച ഏഴ്‌ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

Please complete the required fields.




നാദാപുരം : മിഠായി കഴിച്ച കല്ലാച്ചി ഗവ. യു.പി. സ്കൂളിലെ ഏഴു വിദ്യാർഥികൾക്ക്‌ ഭക്ഷ്യവിഷബാധയേറ്റു. ഇവർ നാദാപുരം ഗവ. താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

ഏഴാംക്ലാസ് വിദ്യാർഥികളായ വലിയകണ്ടിയിൽ അമലിക, തിങ്കൾമലയിൽ മുകിൽ, അഞ്ചാംപാറ അഷ്‌നിയ, തീർച്ചിലോത്ത് അനന്യ, മീത്തലെ കുനിയിൽ ഋതുവർണ, മീത്തലെ പറമ്പത്ത് മാളവിക, പാർഥിപ് മണ്ണച്ചംകണ്ടിയിൽ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് തലവേദന, തലകറക്കം, പനി, വയറുവേദന, ഓക്കാനം, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടു. വിദ്യാർഥികൾക്കുണ്ടായ അസ്വസ്ഥതയുടെ കാരണം ആദ്യം മനസ്സിലായിരുന്നില്ല.

പനി വന്നവർക്ക് കോവിഡ് പരിശോധന നടത്തി. തുടർന്നാണ് വിദ്യാർഥികൾ സ്കൂളിലേക്കുള്ള വഴിയിൽ കടയിൽനിന്ന് മിഠായി വാങ്ങി കഴിച്ച വിവരം ആരോഗ്യവകുപ്പ് അധികൃതരോട് പറയുന്നത്

Related Articles

Leave a Reply

Back to top button