Pathanamthitta

ചലച്ചിത്ര, നാടക നടൻ ഡി ഫിലിപ്പ് അന്തരിച്ചു

Please complete the required fields.




സിനിമാനടനും സീരിയൽ നടനും നിർമ്മാതാവും ആയിരുന്ന ഡി ഫിലിപ് (76) അന്തരിച്ചു. ഇന്ന് രാവിലെ മൂന്നുമണിക്ക് ആയിരുന്നു മരണം സംഭവിച്ചത്. കുറച്ചുനാളായി പ്രമേഹബാധിതനായിരുന്നു. വിദേശത്തുള്ള മകൾ എത്തിയശേഷം സംസ്കാര ചടങ്ങുകളുടെ സമയം തീരുമാനിക്കും.

പ്രൊഫഷണൽ നാടക വേദിയികെ മികവുറ്റ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് ഫിലിപ്പ് സിനിമയിലേക്ക് എത്തിയത്. കാളിദാസ കലാകേന്ദ്രത്തിൻറെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു. കോട്ടയം കുഞ്ഞച്ഛൻ, വെട്ടം, അർത്ഥം, പഴശ്ശിരാജ, ടൈം അടക്കം അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിരുവല്ല സ്വദേശിയാണ്.

Related Articles

Leave a Reply

Back to top button