Kozhikode

കുറ്റ്യാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Please complete the required fields.




കുറ്റ്യാടി : ബൈക്കിൽ പിക്കപ്പ് ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. തീക്കുനി ചീനാനി പള്ളിക്ക് സമീപത്തെ തലത്തൂർ കുഞ്ഞമ്മദിൻ്റെ മകൻ മുഹമ്മദ് സഹദ് (20) ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെ പൂമുഖത്ത് ആണ് അപകടം സംഭവിച്ചത് .

അധ്യാപകൻ്റെ കൂടെ ബൈക്ക് ഓടിച്ചു പോവുകയായിരുന്ന സഹദിനെ എതിരെ വന്ന പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സഹദിൻ്റെ തലക്ക് ക്ഷതം സംഭവിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു.

അധ്യാപകൻ പരിക്കുകളോടെ രക്ഷപ്പെട്ടു .മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്ന് രാത്രിയോടെ ഖബറടക്കും.

Related Articles

Leave a Reply

Back to top button