Kerala

നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍

Please complete the required fields.




മലയാള സിനിമാ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററിലാണ് നൗഷാദ്. സുഹൃത്തും നിർമാതാവുമായ ആലത്തൂർ നൗഷാദാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ആരോ​ഗ്യനില വളരെ ​ഗുരുതരമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

എൻറെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിൻറെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെൻറിലേറ്റർ ഇൽ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിൻറെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത് 

കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. ടെലിവിഷന്‍ ചാനലുകളില്‍ വിവിധ പാചക പരിപാടികളുടെ അവതാരകനുമായിരുന്നു.

രണ്ടാഴ്ച മുൻപാണ് നൗഷാദിന്റെ ഭാര്യ മരിച്ചത്. ഇവർക്ക് ഒരു മകൾ മാത്രമാണ് ഉള്ളത്.

Related Articles

Leave a Reply

Back to top button