
ന്യൂഡല്‍ഹി: കേരളത്തില്‍ ഓണത്തിന് ശേഷം കൊവിഡ് അതിവേഗം വ്യാപിക്കുന്നു. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ 65 ശതമാനവും കേരളത്തിലാണ്. ഇത് ആദ്യമായാണ് ആകെ കേസുകളില്‍ ഇത്രയും ഉയര്‍ന്ന ശതമാനം കേരളത്തില്‍ നിന്നാകുന്നത്. ഓണത്തിന് ശേഷമുള്ള കേരളത്തിലെ കൊവിഡ് കേസുകള്‍ ചൂണ്ടിക്കാട്ടി ഉത്സവങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഇരുപത്തിനാല് മണിക്കൂറിനുളളില്‍ രാജ്യത്ത് 37,593 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 648 പേര്‍ മരിച്ചു. ബുധനാഴ്ച 31,445 പേര്‍ക്ക് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കേരളം തന്നെയാണ് ഏറ്റവും മുന്‍പില്‍. രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ 4355 കൊവിഡ് കേസുകള്‍ ആണ് ഉള്ളത്. ദേശീയ തലത്തിലെ കേസുകള്‍ പരിശോധിച്ചാല്‍ 65 ശതമാനവും കേരളത്തില്‍ നിന്നാണ്.