Kozhikode

കോഴിക്കോട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വീട്ടുവരാന്തയിൽ തൂങ്ങിമരിച്ചു

Please complete the required fields.




കോഴിക്കോട്: വടകര തിരുവള്ളൂരിൽ ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുയ്യാലിൽ മീത്തൽ ഗോപാലൻ, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഗോപാലന്റെ മൃതദേഹം വരാന്തയിൽ തൂങ്ങിയ നിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ലീല ഏറെനാളായി അസുഖ ബാധിതയായി കിടപ്പിൽ ആയിരുന്നു. ഇതിൻ്റെ മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button