
താമരശ്ശേരി: കോഴിക്കോട് ഗവ.മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നു റിമാൻഡ് പ്രതി ചാടിപ്പോയി അപകടമരണം സംഭവിച്ചതിൽ ആശുപത്രി സൂപ്രണ്ട് ഡോ.കെ.സി.രമേശനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കെജിഎംഒഎയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി ജീവനക്കാർ കരിദിനം ആചരിച്ചു.
മുൻ സൂപ്രണ്ടും കെജിഎംഒഎ സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ.എം.കേശവനുണ്ണി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.ഷീബ ടി.ജോസഫ്, നഴ്സിങ് സൂപ്രണ്ട് കെ.ഷജില ,ഡോ.ഹരീഷ്, കെജിഎൻഎ താമരശ്ശേരി ഏരിയ കൺവീനർ പി.ഷീജ, ഡോ.ഹസീന എന്നിവർ പ്രസംഗിച്ചു.





