Kerala

റെയിൽവേയുടെ പുതിയ ത്രീ ടയർ എസി ഇക്കോണമി ക്ലാസ് യാത്രാനിരക്കുകൾ നിശ്ചയിച്ചു

Please complete the required fields.




കൊച്ചി: റെയിൽവേയുടെ പുതിയ ത്രീ ടയർ എസി ഇക്കോണമി ക്ലാസ് കോച്ചുകളിലെ യാത്രാനിരക്കുകൾ നിശ്ചയിച്ചു. ആദ്യ 300 കിലോമീറ്റർ വരെ തേഡ‍് എസിയിലെ സമാന നിരക്കാണെങ്കിലും ദീർഘദൂര യാത്രകൾക്കു തേഡ് എസിയേക്കാൾ നിരക്ക് കുറവായിരിക്കും. ദീർഘദൂര ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾക്കു  പകരമായിരിക്കും പുതിയ കോച്ചുകൾ ഉപയോഗിക്കുക. 

നിലവിലുള്ള തേഡ് എസി കോച്ചുകളിൽ 72 ബെർത്തുകളാണ്, എന്നാൽ പുതിയ ഇക്കോണമി കോച്ചിൽ 81 ബെർത്തുകളുണ്ട്. ആദ്യ ഘട്ടത്തിൽ അനുവദിച്ച 27 കോച്ചുകളും മുംബൈ ഡിവിഷനാണു ലഭിച്ചത്. കേരളത്തിൽ നിന്നുള്ള ട്രെയിനുകൾക്കു ഇക്കോണമി കോച്ചുകൾ പിന്നീടു ലഭിക്കും.

ആദ്യ 300 കിലോമീറ്റർ 440 രൂപയായിരിക്കും ഇക്കോണമിയിലും ടിക്കറ്റ് നിരക്ക്. 301-310കിമീ – 449 രൂപ, 311-320കിമീ – 461 രൂപ, 321-330കിമീ – 471 രൂപ, 331-340കിമീ – 483 രൂപ, 341-350കിമീ – 492 രൂപ, 351-360കിമീ – 504 രൂപ, 361-370കിമീ – 514 രൂപ,  371 380കിമീ  526രൂപ , 381-390കിമീ – 533 രൂപ, 391-400കിമീ – 540 രൂപ എന്ന നിലയിലാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ (കോട്ടയം റൂട്ട്)  687 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. തേഡ് എസി നിരക്ക് 753രൂപയാണ്. തിരുവനന്തപുരം – കോഴിക്കോട് – 564 രൂപ, തിരുവനന്തപുരം – ഷൊർണൂർ – 471 രൂപ, തിരുവനന്തപുരം – എറണാകുളം – 440 രൂപ. തിരുവനന്തപുരം- കോഴിക്കോട് (ആലപ്പുഴ റൂട്ട്) – 540 രൂപയാണ് ടിക്കറ്റ് നിരക്ക്. അടിസ്ഥാന നിരക്കിൽ സൂപ്പർഫാസ്റ്റ് ചാർജ്, റിസർവേഷൻ, നികുതി, സെസ് എന്നിവ ഉൾപ്പെടുന്നില്ല.

Related Articles

Leave a Reply

Back to top button