Ernakulam

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ, ഹർജി ഇന്ന് ഹൈക്കോടതിയിൽ

Please complete the required fields.




കൊച്ചി: ആറ്റിങ്ങലിൽ (attingal)പിങ്ക് പോലീസ് ഉദ്യോഗസ്ഥ എട്ടു വയസ്സുകാരിയെ അപമാനിച്ച സംഭവത്തിൽനഷ്ടപരിഹാരം നൽകാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.നഷ്ടപരിഹാരം നൽകാൻ സർക്കറിനു ബാധ്യത ഇല്ലെന്നാണ് സർക്കാർ നിലപാട്. പോലീസുദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ച്ചകളിന്മേലുള്ള ബാധ്യത സർക്കാരിനേറ്റെടുക്കാനാവില്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. 

പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത എട്ടുവയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന് കഴിഞ്ഞ ഡിസംബർ 22 നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നും സിംഗിൾ ബഞ്ച് നിർദേശിച്ചിരുന്നു

ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് അപ്പീൽ ഹർജി പരിഗണിച്ചത്.

Related Articles

Leave a Reply

Back to top button