Thiruvananthapuram

കെഎസ്ആർടിസിയിൽ ശമ്പളമില്ല; പ്രതിഷേധം തുടരുന്നു; മുഖ്യമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷിച്ച് തൊഴിലാളി യൂണിയനുകൾ

Please complete the required fields.




തിരുവനന്തപുരം: കെ എസ്.ആർ.ടി.സിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധ പരിപാടികളുമായി ട്രേഡ് യൂണിയനുകൾ.ഐ എൻ ടി യു സി അനുകൂല TDS പ്രവർത്തകർ ഇന്ന് ട്രാൻസ്പോർട്ട് ഭവനിലും യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധിക്കും. KSRTC പരിസരത്തെ സമര പരിപാടികൾ വിലക്കിക്കൊണ്ടുള്ള സർക്കുലർ അവഗണിച്ചാണ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം. ബിഎംഎസ് പ്രവർത്തകർ ഡിപ്പോ തലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

എഐടിയുസിക്ക് ഇന്ന് കരിദിനമാണ്.കറുത്ത ബാഡ്ജ് ധരിച്ച് പ്രവർത്തകർ ജോലിചെയ്യും. പ്രശ്നം മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കാൻ സമയം ചോദിച്ചുള്ള കാത്തിരിപ്പിലാണ് സിഐടിയു നേതൃത്വം.സർക്കാർ കയ്യൊഴിഞ്ഞതോടെ ശമ്പളം നൽകാനുള്ള തുക വായ്പയായി കണ്ടെത്താനുള്ള ശ്രമം മാനേജ്മെന്റ് തുടരുകയാണ്.

Related Articles

Leave a Reply

Back to top button