Kozhikode

നെല്ലിക്കോട് മണ്ണിടിച്ചിൽ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Please complete the required fields.




കോഴിക്കോട് : തൊണ്ടയാട് ബൈപ്പാസിനുസമീപം നെല്ലിക്കോട്ട് ഫ്ളാറ്റ് നിർമാണത്തിനിടെ ചീടിമണ്ണും പാറയും ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചസംഭവത്തിൽ നിലപാടുകടുപ്പിച്ച് പ്രദേശവാസികൾ. പ്രദേശത്തെ നെല്ലിക്കോട് ഉദയം റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം നടത്താൻ ഒരുങ്ങുകയാണിവർ.

സംഭവംനടന്ന് ഒരാഴ്ചയായിട്ടും പരിഹാരനടപടികളുടെ മുന്നൊരുക്കംപോലും നടത്തിയിട്ടില്ല. പ്രക്ഷോഭത്തിന്റെ തുടക്കമെന്നനിലയിൽ പോലീസ് മുദ്രവെച്ച നിർമാണസ്ഥലത്തിനുമുന്നിൽ ആവശ്യങ്ങളടങ്ങിയ ഫ്ളക്സും സ്ഥാപിച്ചു. പ്രദേശത്ത് നടത്തുന്ന അനധികൃത ഫ്ളാറ്റ് നിർമാണം തടയുമെന്നും മണ്ണെടുപ്പുകാരണം ഇടിഞ്ഞുപോയ റോഡ് പത്തടിവീതിയിൽ ഉടൻ പുനർനിർമിക്കണമെന്നും ഫ്ലക്സിലുണ്ട്. വാർഡ് കൗൺസിലറുടെയും മറ്റും നേതൃത്വത്തിൽ യോഗംചേർന്നുവേണം ഭാവി നിർമാണപ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് കളക്ടർ സ്നേഹിൽകുമാർ സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനിടെ ഭാവി നിർമാണപ്രവർത്തികളിൽനിന്ന് നിലവിലുള്ള കമ്പനിയെ മാറ്റിനിർത്തണമെന്നും അഭിപ്രായമുയരുന്നുണ്ട്.

എന്നാൽ, മാനദണ്ഡങ്ങൾക്കനുസൃതമായി നിർമാണം നടത്താൻ എൻഒസി ലഭ്യമായിട്ടുള്ള കമ്പനിയാണിതെന്ന വാദവുമുയരുന്നുണ്ട്. നിർമാണക്കമ്പനി നേരത്തേ സുരക്ഷാഭിത്തിനിർമാണമാണ് നടത്തിയിരുന്നതെന്നും ഒരിക്കൽ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ പോയപ്പോൾ ഇക്കാര്യം ബോധ്യപ്പെട്ടിരുന്നെന്നും വാർഡ് കൗൺസിലർ സുജാത കൂടത്തിങ്കൽ പറയുന്നു. ഇതിനിടെ രഹസ്യമായി ഫ്ളാറ്റുനിർമാണം നടത്തിയിട്ടുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസിൽ ഇടപെട്ടിട്ടുണ്ട്. 29-ന് കേസുമായി ബന്ധപ്പെട്ട് കളക്ടറോട് ഹാജരാകാനും കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Back to top button