Kozhikode

മാലിന്യ പ്ലാന്റ്: ഡപ്യൂട്ടി മേയറുടെ വീട്ടിലേക്കു ജനകീയ സമിതി മാർച്ച്

Please complete the required fields.




കോഴിക്കോട് : കോർപറേഷൻ കല്ലായിപ്പുഴ നികത്തി അഴീക്കൽ റോഡിൽ സ്ഥാപിക്കാനിരിക്കുന്ന മാലിന്യ പ്ലാന്റിനെതിരെ എസ്ടിപി വിരുദ്ധ ജനകീയ പ്രതിരോധ സമിതി ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദിന്റെ വീട്ടിലേക്കു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്ലാന്റിനെതിരെ സമരം നടത്തുന്നവരെ പൊലീസിനെ ഉപയോഗിച്ചു മർദിച്ചും കേസെടുത്തും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

പദ്ധതി പ്രദേശമായ അഴീക്കൽ റോഡിൽ നിന്നു ഡപ്യൂട്ടി മേയറുടെ വസതിയിലേക്ക് നടത്തിയ ജനകീയ മാർച്ച് വീടിനു സമീപം പൊലീസ് തടഞ്ഞു. കോർപറേഷൻ കൗൺസിലർ കെ.മൊയ്തീൻ കോയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രതിരോധ സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർ എസ്.കെ.അബൂബക്കർ, വിവിധ സംഘടനാ പ്രതിനിധികളായ മുസ്തഫ കൊമ്മേരി, സലാം വളപ്പിൽ, ബ്രസീലിയ ഷംസുദ്ദീൻ, ടി.ദാവൂദ്, ഇസ്മയിൽ പന്നിയങ്കര, അബ്ദുൽ മനാഫ്, വി.റാസിഖ്, എം.പി.സിദ്ദിഖ്, എം.പി.സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button