Kozhikode

സിൽവർലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട്

Please complete the required fields.




കോഴിക്കോട്: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സിൽവർലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട് നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നളന്ദ ഓഡിറ്റോറിയത്തിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. അലോക് കുമാർവർമ്മ, ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി മാത്യു, ഡോ.കെ.ജി. താര എന്നിവർ ചർച്ചയിൽ പങ്കെടുക്കും. സംവാദത്തിലേക്ക് കെ.റെയിൽ അധികൃതരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ല. ഇടതു മുന്നണിയിലെ രാഷ്ട്രീയ പാർട്ടി നേതാക്കളെയും സംഘാടകർ ക്ഷണിച്ചിട്ടുണ്ട്.

ഇന്നലെ തിരുവനന്തപുരത്ത് സിൽവർ ലൈൻ ബദൽ സംവാദം നടന്നിരുന്നു. രാവിലെ 10. 30 ന് തിരുവനന്തപുരം പാണക്കാട് ഹാളിലായിരുന്നു സംവാദം. സിൽവർ ലൈൻ ബദൽ സംവാദത്തിൽ കെ റെയിൽ പ്രതിനിധികളായി ആരും പങ്കെടുക്കേണ്ടെന്ന സർക്കാർ നിർദ്ദേശം വന്നതോടെ എം.ഡി അജിത് കുമാർ സംവാദത്തിൽ നിന്ന് പിന്മാറി.

ഏപ്രിൽ 28 ന് നടന്ന സിൽവർ ലൈൻ സംവാദം വിജയകരമായ സാഹചര്യത്തിൽ ഇനി ബദൽ സംവാദം വേണ്ടെന്നാണ് സർക്കാർ നിലപാട്. ഈ വാദം ഉയർത്തിയാണ് കെ. റെയിൽ എം.ഡി പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്. എന്നാൽ ബദൽ സംവാദമല്ല ചർച്ചകളാണ് നടക്കുന്നത് എന്ന് ജനകീയ പ്രതിരോധ സമിതി പറയുന്നു.

Related Articles

Leave a Reply

Back to top button