
ബാലുശ്ശേരി : വയലടയിൽ ശക്തമായ കാറ്റിലും മഴയിലും മരംകടപുഴകിവീണ് കെ.എസ്.ആർ.ടി.സി.ബസിന്റെ മുൻവശം തകർന്നു. ഡ്രൈവറും കണ്ടക്ടറും മൂന്നുയാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് 5.45- ഓടെയാണ് അപകടം.
ബാലുശ്ശേരി വഴി താമരശ്ശേരിക്കു പോകുന്ന ബസിനുമുകളിൽ തോരാടിനുസമീപത്തുവെച്ചാണ് മരംവീണത്. വൈകുന്നേരത്തെ മടക്കട്രിപ്പ് ആയതിനാലാണ് യാത്രക്കാർ കുറഞ്ഞത്.
മരം ചാഞ്ഞുവരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പെട്ടന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നുവെന്നും ഡ്രൈവർ വി.പി. രവി പറഞ്ഞു.നാട്ടുകാരെത്തി മരംമുറിച്ചുമാറ്റി നീക്കിയതോടെ ബസ് ബാലുശ്ശേരിവരെ സർവീസ് നടത്തി





