Kottayam

കോട്ടയത്ത് മീനച്ചിലാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങവേ

Please complete the required fields.




കോട്ടയം: കോട്ടയത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പേരൂർ ചെറുവാണ്ടൂർ സ്വദേശികളായ 16 ഉം 14 ഉം വയസുള്ള നവീൻ, അമൽ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പേരൂർ പള്ളിക്കുന്നേൽ കടവിൽ കുളിക്കാൻ എത്തിയതായിരുന്നു നാലംഗ സംഘം.

ഇതില്‍ രണ്ടുപേര്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെട്ടു. സമീപവാസികള്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തെടുക്കുമ്പോഴേക്കും നവീന്‍ മരിച്ചിരുന്നു. കാരിത്താസ് ആശുപത്രിയില്‍ വെച്ചാണ് അമല്‍ മരിച്ചത്.

Related Articles

Leave a Reply

Back to top button