Wayanad

വയനാട്ടിൽ വൻ കഞ്ചാവ് വേട്ട,18 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Please complete the required fields.




വയനാട്‌ : വയനാട്‌ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട,18 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.വാഹന പരിശോധനയിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരുകയായിരുന്ന കാറിൽ നിന്നാണ്‌ കഞ്ചാവ് പിടികൂടിയത്‌. സംഭവത്തിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശി കുന്നുമ്മൽ മുഹമ്മദ് മുബഷിർനെ എക്സൈസ് അറസ്റ്റ് ചെയ്തു.

ഇന്നോവ കാറിന്റെ ബോണറ്റിന്റെയും , കാറിനുള്ളിലുമായി 7 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മലപ്പുറം എക്സൈസ് ഇന്റലിജൻസ്ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന.

പ്രതിയെയും പിടികൂടിയ കഞ്ചാവും വാഹനവും സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Related Articles

Leave a Reply

Back to top button