Sports

വനിതാ ടി-20 ചലഞ്ച് അടുത്ത മാസം നടക്കുമെന്ന് ബിസിസിഐ

Please complete the required fields.




വനിതാ ടി-20 ചലഞ്ച് അടുത്ത മാസം നടക്കുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ലക്നൗവിൽ മെയ് 24 മുതൽ 28 വരെയാവും ടി-20 ചലഞ്ച് നടക്കുക. സ്പോർട്സ്റ്റാർ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. നേരത്തെ, പൂനെയിലാണ് വനിതാ ടി-20 ചലഞ്ച് തീരുമാനിച്ചിരുന്നത്. എന്നാൽ, ലക്നൗവിലെ ഏകന സ്റ്റേഡിയത്തിൽ വച്ച് നടത്താനാണ് പുതിയ തീരുമാനം.

അതേസമയം, വനിതാ ഐപിഎൽ അടുത്ത വർഷം മുതലെന്ന് റിപ്പോർട്ടുകളുണ്ട്. ആദ്യ ഘട്ടത്തിൽ 6 ടീമുകളാണ് ഉണ്ടാവുകയെന്നും ഇതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും ഒരു ബിസിസിഐ പ്രതിനിധി പറഞ്ഞതായി സ്പോർട്സ് തക് റിപ്പോർട്ട് ചെയ്തു. പുരുഷ ഐപിഎൽ പോലെ വനിതാ ഐപിഎലും നടത്തണമെന്ന് ഏറെക്കാലമായി ആവശ്യമുയരുന്നുണ്ട്.

Related Articles

Leave a Reply

Back to top button