Palakkad
പാലക്കാട്ടെ കൊലപാതകങ്ങൾ: പോപുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി

പാലക്കാട്: പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. പ്രതികളെ ശിക്ഷിക്കണം എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. രണ്ട് കൊലപാതകങ്ങളുമായും ബന്ധപ്പെട്ട് എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. പാലക്കാട് സമാധാനം ഉറപ്പാക്കാൻ പോപുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുമായി അടുത്തയാഴ്ച ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ഇബിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി യൂണിയൻ നേതാവ് സുരേഷ് കുമാറിനെതിരെ പരാതി നൽകിയ വ്യക്തി തന്റെ ബന്ധുവല്ല. അദ്ദേഹം തെരഞ്ഞെടുപ്പിൽ തനിക്കെതിരെ പ്രവർത്തിച്ചയാളാണ്. പരാതിക്കാരൻ ഐഎൻടിയുസി പ്രവർത്തകനാണെന്നും മന്ത്രി വിശദീകരിച്ചു.





