India

ഇന്തോനേഷ്യ പാമോയിൽ കയറ്റുമതി വിലക്കി; ഇന്ത്യക്ക് കനത്ത തിരിച്ചടി

Please complete the required fields.




ദില്ലി: ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ വില ഉയരാൻ സാധ്യത. ലോകത്ത് ഏറ്റവുമധികം ക്രൂഡ് പാമോയിൽ ഉൽപ്പാദിപ്പിക്കുന്നഇന്തോനേഷ്യ കയറ്റുമതി വിലക്കിയതോടെയാണിത്. ഇന്ത്യയിലേക്ക് എത്തുന്ന 45 ശതമാനത്തോളം പാമോയിലും ഇന്തോനേഷ്യയിൽ നിന്നാണ്. ഏപ്രിൽ 28 മുതലാണ് ക്രൂഡ് പാമോയിലിന് ഇന്തോനേഷ്യ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഓരോ വർഷവും 13 മുതൽ 13.5 ദശലക്ഷം ടൺ വരെ ഭക്ഷ്യ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിൽ എട്ട് മുതൽ എട്ടര ദശലക്ഷം ടൺ വരെ പാമോയിലാണ്. ഇതിൽ 45 ശതമാനത്തോളം ഇന്തോനേഷ്യയിൽ നിന്നെത്തുന്ന പാമോയിലാണ്. ബാക്കി മലേഷ്യയിൽ നിന്നും.

കയറ്റുമതിക്ക് ഇന്തോനേഷ്യ ഏർപ്പെടുത്തിയ നിരോധനം ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ വില വൻതോതിൽ ഉയരാൻ കാരണമാകും. യുക്രൈൻ – റഷ്യ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലെ സൺഫ്ലവർ ഓയിൽ വിതരണം പ്രതിമാസം ശരാശരി 2.5 ലക്ഷം ടണ്ണിൽ നിന്ന് ഒരു ലക്ഷമായി കുറഞ്ഞിരുന്നു. 

ഈ പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ അടിയന്തിര ഇടപെടൽ നടത്തിയേ മതിയാകൂ. ഇപ്പോൾ തന്നെ രാജ്യത്തെ പാമോയിൽ വില കുതിച്ചുയർന്നിരിക്കുകയാണ്. ഇതിനാൽ നിരോധനം ഇന്ത്യയ്ക്ക് വലിയ ബാധ്യതയാവും. ഇന്ത്യയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളെയും പ്രതിസന്ധി ബാധിക്കും.

Related Articles

Leave a Reply

Back to top button