Palakkad
സിഗ്നൽ തെറ്റിച്ച കെഎസ്ആർടിസി ഇടിച്ച് വീട്ടമ്മ മരിച്ചു; നിർത്താതെ പോയ ബസ് നാട്ടുകാർ തടഞ്ഞിട്ടു

പാലക്കാട്: പാലക്കാട് കെഎസ്ആർടിസി (KSRTC) ബസിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂർ സ്വദേശിനി ചെല്ലമ്മ (80) ആണ് മരിച്ചത്. കണ്ണന്നൂർ ദേശീയപാതയിൽ രാവിലെ 9.15നാണ് അപകടം ഉണ്ടായത്.
അപകട ശേഷം നിർത്താതെ പോയ കെഎസ്ആർടിസി ബസ് നാട്ടുകാർ തടഞ്ഞിട്ടു. കെഎസ്ആർടിസി ബസ് സിഗ്നൽ തെറ്റിച്ചാണ് അപകടമുണ്ടാക്കിയത് എന്നാണ് നാട്ടുകാർ പറയുന്നത്.





