Kozhikode

പന്തീരാങ്കാവ് ഇടിമിന്നലിൽ വീടിന് തീപിടിച്ചു

Please complete the required fields.




പന്തീരാങ്കാവ് : ഇടിമിന്നലിൽ മുതുവനത്തറ പുത്തലത്ത് ഇന്ദ്രധനുസിൽ തൊട്ടിയിൽ ജനാർദനന്റെ വീടിന് തീപിടിച്ചു. ബുധനാഴ്ച വൈകീട്ടാണ് മിന്നലിനെത്തുടർന്ന് വീട്ടിലെ വൈദ്യുതവയറുകളിൽ തീ പടർന്നത്. ഒരു മുറിയിലാണ് വലിയ അഗ്നിബാധയുണ്ടായത്.

അലമാരയിലുണ്ടായിരുന്ന ജനാർദനന്റെ മകൻ ഷിൽജിത്തിന്റെ പാസ്പോർട്ട് ഉൾപ്പെടെയുള്ള പ്രധാനരേഖകൾ കത്തിനശിച്ചു.
ഷിൽജിത്ത് ഈ മാസം അവസാനം ന്യൂസീലൻഡിലേക്ക് പോകാനിരിക്കെയാണ് പാസ്പോർട്ട് ഉൾപ്പെടെ കത്തിയത്. മീഞ്ചന്ത അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

Related Articles

Back to top button