Ernakulam

വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ യുവാവ് പിടിയില്‍

Please complete the required fields.




കൊച്ചി: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റുണ്ടാക്കി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് പോകാനെത്തിയ കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാറിനെയാണ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്.

അബുദാബിയിലേക്ക് പോകുന്നതിന് രണ്ട് വാക്സിനേഷനെടുത്ത സർട്ടിഫിക്കറ്റോ അതല്ലെങ്കിൽ ആർടിപിസിആർ സർട്ടിഫിക്കറ്റോ ഹാജരാക്കണം. ഇയാൾ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. വിമാനത്താവളത്തിലെ മറ്റൊരു ഏജൻസിയിലെ ജീവനക്കാരനായ ഭരത് ആണ് 2000 രൂപ വാങ്ങി സർട്ടിഫിക്കറ്റ് നൽകിയതെന്ന് വ്യക്തമായി.ഇയാളെയും നെടുമ്പാശേരി പൊലീസിന് കൈമാറി.

Related Articles

Leave a Reply

Back to top button